Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crop Damage.

Alappuzha

പു​ഞ്ച​ക​ളി​ൽ ജ​ല​നി​ര​പ്പുയ​ർ​ന്നു; വ്യാ​പ​ക കൃ​ഷി​നാ​ശം

ചാ​രും​മൂ​ട്: മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ​നി​ന്നു​ വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ക​രി​ങ്ങാ​ലി​ച്ചാ​ൽ, പെ​രു​വേ​ലി​ച്ചാ​ൽ പു​ഞ്ച​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. വെ​ള്ളം​ ക​യ​റി​യ പ​ട​നി​ലം-​കു​ട​ശ​നാ​ട്, പു​ലി​മേ​ൽ-​ചു​ന​ക്ക​ര, നൂ​റ​നാ​ട്-​പ​ന്ത​ളം റോ​ഡുകളിൽ ഗ​താ​ഗ​തം നി​ല​ച്ചു. പ​ട​നി​ലം-​ഭ​ര​ണി​ക്കാ​വ് റോ​ഡി​ലെ ആ​ഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​റി. പു​ഞ്ച​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ക​ര​ക്കൃ​ഷി​ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ചു. നൂ​റ​നാ​ട് ആ​റ്റു​വ വാ​ർ​ഡി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽനി​ന്നു ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ചെ​റു​മു​ഖ ഗ​വ.​എ​ൽ​പി സ്‌​കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നി​ട്ടു​ണ്ട്. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക്യാ​മ്പി​ലേ​ക്ക് വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി.

വൈ​ദ്യു​തിമു​ട​ക്ക​വും ഇ​വി​ടെ പ​തി​വാ​യി​ട്ടു​ണ്ട്. പാ​ല​മേ​ൽ ഗ്രാ​മ​പഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡി​ൽ വ​ണ്ടി​പ്പു​ര-​കു​ഴി​യ​ത്ത് റോ​ഡ​രി​കി​ലെ കെഐപി ക​നാ​ലി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ടഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​രം ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ഇ​പ്പോ​ഴും വൈ​ദ്യു​തിലൈ​നി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​വു​മ്പാ​ട് ക​നാ​ൽ ജം​ഗ്‌​ഷ​നി​ലും വൈ​ദ്യു​തിലൈ​നി​ൽ മ​രം വീ​ണി​രു​ന്നു. അ​പ​ക​ടസാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​മേ​ൽ ഗ്രാ​മപഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക്‌ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​യാ​സ് നി​വേ​ദ​നം ന​ൽ​കി.

Latest News

Corehub Up